Thursday, 12 March 2020

സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച സമ്പാദ്യം ഇനി സഹപാഠിയുടെ ചികിത്സയ്ക്ക്; മാതൃകയായി ഉദുമയിലെ സഹോദരങ്ങള്‍



ഉദുമ: (2020 March 12, www.samakalikamvartha.com)ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹപാഠിയുടെ ചികിത്സ ഫണ്ടിലേക്ക് പണം നല്‍കാന്‍സഹപാഠിയും സഹോദരിയും സ്‌കൂളിലെത്തിയത് അവരുടെ സമ്പാദ്യകുടുക്കയുമായി. പള്ളിക്കര വെളുത്തോളിയിലെ ദിനേശന്റെയും സുനിതയുടെയും  മകന്‍ ജസിന്‍ ആണ് കരള്‍ മാറ്റ ശാസ്ത്രക്രിയക്കായി എറണാകുളം അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍  പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവ് വരും. ഇത്രയും വലിയതുക വീട്ടുകാര്‍ക്ക് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയ വിവിധ കൂട്ടായ്മകള്‍ ഫണ്ട് സമാഹരണം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് ജസില്‍ പഠിക്കുന്ന അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കുട്ടികളും പണസമാഹരണത്തിന് തുടക്കമിട്ടത്. അതിലേക്ക് തങ്ങളുടെ വിഹിതം നല്‍കാനാണ്കൂട്ടുകാരനും സഹപാഠിയുമായ ശിവാനന്ദും അതേ സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ചേച്ചി ശിവന്യയോടൊപ്പം സമ്പാദ്യ കുടുക്കയുമായിസ്‌കൂളില്‍ എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായിവിശേഷ നാളുകളില്‍ പിതാവ് പാലക്കുന്നിലെ സുരേന്ദ്രനും മാതാവ്  ലതികയും നല്‍കിയ നാണയങ്ങളും കറന്‍സികളും ഈ സ്‌കൂള്‍ അവധി കാലത്ത് സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ചു വെച്ചിരുന്നു.  സമ്പാദ്യ കുടുക്ക ജസിന്റെ  ചികിത്സക്കായി ക്ലാസ് ടീച്ചറെ ഏല്‍പ്പിക്കുകയുംപിന്നീട് നടന്ന അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.മാധവന് കൈമാറുകയായിരുന്നു.


SHARE THIS

Author:

0 التعليقات: