പയ്യന്നൂര്‍: (2020 March 12, www.samakalikamvartha.com)കഴിഞ്ഞ ദിവസം രാത്രി പുതിയങ്ങാടിയില്‍ നടന്ന ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. കുന്നരു കാരന്താട്ടിലെ ശ്രീഹരി ടി.(19 ) ആണ് മരണപ്പെട്ടത്. മടായി കോളേജ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. കോളജിലെ സഹപാഠികള്‍ക്കൊപ്പം ബീച്ചിലെത്തി മടങ്ങുമ്പോള്‍ ബുധനാഴ്ച രാത്രിയാണ് അപകടം.
ശ്രീ ഹരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഇരിട്ടി കീഴ്പള്ളി സ്വദേശിയും കണ്ണൂരിലെ എൻ.ജി.ഒ ക്വാർട്ടെർസിൽ താമസക്കാരനുമായ സാരംഗ് ചന്ദ്രനെ (20) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച്ച മുമ്പാണ് സാരംഗിന് പിതാവ് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് വാങ്ങി നൽകിയത്. ജനാര്‍ദ്ദനന്‍- വി വി ശൈലജ ദമ്പതികളുടെ മകനാണ്. സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക്.
0 التعليقات: