കാഞ്ഞങ്ങാട്: (2020 March 20, www.samakalikamvartha.com)കാഞ്ഞങ്ങാട്ടെ ജനകീയ ഡോക്ടര്‍ ഇ.എ.ടി.സ്‌പെഷ്യലിസ്റ്റ് എന്‍.പി.രാജന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവിന്റെ ചാര്‍ജ്ജ് വഹിച്ചുവരുന്നു. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഡോക്ടറായിരുന്നു. മൃതദേഹം കൊവ്വല്‍പ്പള്ളിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. സംസ്‌കാരം വൈകീട്ട് 5ന് സ്വദേശമായ പെരുമ്പ കാനായിയില്‍. കോട്ടച്ചേരി കുന്നുമ്മല്‍ കൃഷ്ണ നഴ്‌സിംങ്ങ് ഉടമ പരേതനായ ഡോ. കെ.പി.കൃഷ്ണന്‍ നായരുടെ മകള്‍ മല്ലികയാണ് ഭാര്യ. മക്കള്‍: ഡോ. കൃഷ്ണനാരായണന്‍, പാര്‍വ്വതി.
മരുമകന്‍: എം.എസ്.പ്രദീപ്.
0 التعليقات: