Thursday, 19 March 2020

ഒരു കാസര്‍കോട് സ്വദേശിക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു: സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 25 ആയി


തിരുവനന്തപുരം: (2020 March 19, www.samakalikambvartha.com)സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,926 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 64 പേരെ ആശുപത്രികളില്‍ പുതുതായി പ്രവേശിപ്പിച്ചു.  കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 546 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 537 പേര്‍ വീടുകളിലും ഒന്‍പത് പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി 21 പേരുടെ  സാമ്പിള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 170 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 66 പേരുടെ  പരിശോധനാ ഫലം ലഭിക്കാനുണ്ട്. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 42 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്


SHARE THIS

Author:

0 التعليقات: