കണ്ണൂര്‍:(2020 March 19, www.samakalikamvartha.com) പാനൂരില്‍ ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചു. കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. കടവത്തൂര്‍ സ്വദേശിയായ പത്മനാഭനെയാണ് പാനൂര്‍ പൊലീസ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി തൃപ്പങ്ങട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് അറസ്റ്റിലായ പത്മനാഭന്‍. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ജോലി ചെയ്തിരുന്ന സ്‌കൂളിലെ മാനേജ്‌മെന്റ് അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റില്‍. വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ വച്ച് പ്രതി പല തവണ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പോക്‌സോ നിയമപ്രകാരമാണ് പത്മനാഭനെ അറസ്റ്റ് ചെയതത്.
0 Comments