ഉദുമ: (2020 March 19, www.samakalikamvartha.com)കാപ്പില്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബഷീര്‍ അഹമ്മദ് വളപ്പട്ടണത്തിന്റെയും നസീമ കാപ്പിലിന്റെയും മകന്‍ ഷാനവാസ് ബഷീര്‍ (45) ആണ് മരണപ്പെട്ടത്. ദുബൈയില്‍ ഓര്‍ഗാനിക് ഇന്ത്യ കമ്പനിയില്‍ സെയില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. ഇരുപത്തി അഞ്ച് വര്‍ഷമായി കുടുംബസമേതം ദുബൈയില്‍ താമസിക്കുന്ന ഷാനവാസ് ബഷീര്‍ കഴിഞ്ഞ മാസം നാട്ടില്‍ വന്ന് തിരിച്ചു പോയതാണ്. ഭാര്യ: സുലൈഖ. മക്കള്‍: സഹറ, ജാസിം .
സഹോദരി : ഷീബ ബഷീര്‍ (പള്ളം അല്‍ ഫിത്വറ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ )
-
0 Comments