കൊച്ചി: (2020 March 19, www.samakalikamvartha.com)കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അതു ബാധിച്ചവരുടെ എണ്ണം രണ്ടക്കത്തില്‍ നില്‍ക്കുകയാണ് കേരളത്തില്‍. മൂന്നാം ഘട്ടത്തിലും വൈറസിനെ ചെറുക്കുക എന്നതാണ് കടുത്ത വെല്ലുവിളിയാണെന്നു രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ മൊളിക്യുലാര്‍ വൈറോളജി വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ.ഇ.ശ്രീകുമാര്‍ പറയുന്നു.
മറ്റു രാജ്യങ്ങളിലും ആദ്യ രണ്ട് ഘട്ടങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം കേരളത്തിന് സമാനമായിരുന്നു. മൂന്നാം ഘട്ടത്തിലാണ് വ്യാപകമായത്. അതിനാല്‍ അടുത്ത 14 ദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. വ്യക്തമായ ദിശാബോധത്തോടെയാണ് മുന്നോട്ടു പോകുന്നത്. മാര്‍ച്ച് 31വരെ കനത്ത ജാഗ്രത അനിവാര്യമാണ്.
നിപ്പയുടെ മരണസാദ്ധ്യത 90 ശതമാനമാണെങ്കില്‍ കൊറോണയ്ക്ക് രണ്ട് ശതമാനമാണ്. കൊറോണ എവിടെ നിന്ന് വരുമെന്ന് പറയാന്‍ പറ്റില്ല.
വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം രാജീവ് ഗാന്ധി സെന്ററിലുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അത് തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
0 التعليقات: