തിരുവനന്തപുരം: (2020 feb 03, Samakalikam Vartha)കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്.മൂന്നുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് കൂടുതല്‍ ജാഗ്രത വേണം. എല്ലാജില്ലകളിലും കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും മന്ത്രി വിശദമാക്കുന്നു. വൈറസ് ബാധിച്ച മൂന്നുപേരും സഹപാഠികളാണ്. വുഹാന്‍ നഗരത്തില്‍ നിന്നു മടങ്ങിയെത്തിയവരിലാണ് കൊറോണ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം ചൈനയില്‍ നിന്നു വന്ന 79 പേര്‍ക്കു കൂടി രോഗം ഉണ്ടായേക്കാം. ചൈനയില്‍ നിന്നു വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കി നടപടി എടുക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. ആകെ 140 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രികളില്‍ 284 പേരും വീടുകളില്‍ 165 പേരും നീരീക്ഷണത്തിലാണ്. തൃശൂരില്‍ രണ്ടുപേര്‍കൂടി നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരം. തൃശൂരിലുള്ള പെണ്‍കുട്ടിയുടെ രണ്ടാംഘട്ട പരിശോധനാ ഫലവും പോസറ്റീവാണ്. അതിനാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരും.
0 Comments