കാസര്‍കോട്: (2020 feb 03, Samakalikam Vartha)മഞ്ചേശ്വരത്ത് ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ബി.ബി.എ വിദ്യാര്‍ഥിനി മരണപ്പെട്ടു. ഉദുമ അരമങ്ങാനം സ്വദേശി കാപ്പുകയത്തെ രാധാകൃഷ്ണന്റെ മകള്‍ ഇ.അശ്വതി(18) ആണ് മരിച്ചത്. മുന്നാട് പീപ്പിള്‍സ് കോളേജ് ഒന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പഴയ ചെക്ക്‌പോസ്റ്റിന് സമീപത്തെ റെയില്‍പാളത്തിന് സമീപമാണ് അശ്വതിയെ വീണുകിടക്കുന്നത് കണ്ടത്. സാരമായി പരിക്കേറ്റ നിലയില്‍ കണ്ട അശ്വതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ബാഗിലെ കോളേജിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കേ തിങ്കളാഴ്ചയാണ് മരിച്ചത്.

0 Comments