കാഞ്ഞങ്ങാട്: (2020 feb 04, Samakalikam Vartha)അവിഭക്ത പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഉദയനഗര്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യാപകനും കാഞ്ഞങ്ങാട് ലക്ഷ്മീവെങ്കടേശ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന ബി.വസന്ത ഷേണായ് (93) അന്തരിച്ചു. ഉദയനഗര്‍, അമ്പലത്തറ, ചാലിങ്കാല്‍ സ്‌കൂളുകള്‍, ഹരിപുരം തപാലാപ്പീസ് എന്നിവ അനുവദിച്ചു കിട്ടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു.
ശ്രീസുധീന്ദ്ര സേവാമണ്ഡല്‍, ഹോസ്ദുര്‍ഗ് കന്നഡ സംഘം പ്രസിഡന്റ്, നീലേശ്വരം ജനത കലാസമിതി സ്ഥാപക പ്രസിഡന്റ്, കേരള കൊങ്കണി അക്കാദമി അംഗം, ഗൗഡസാരസ്വത ബ്രാഹ്മണ മഹാസഭ ഉത്തരമേഖല വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഒട്ടേറെ കൃതികള്‍ കന്നഡയില്‍ നിന്ന് മലയാളത്തിലും തിരിച്ചും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ പട്ടം താണുപിള്ള, കെ.കരുണാകരന്‍, മന്ത്രിമാരായ എന്‍.കെ.ബാലകൃഷ്ണന്‍, കെ.ചന്ദ്രശേഖരന്‍, പി.ആര്‍.കുറുപ്പ് എന്നിവരുമായ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
കേരള ഗൗഡസാരസ്വത ബ്രാഹ്മണ മഹാസഭയുടെ 'പ്രതിഭാശ്രീ' പട്ടമടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഭാര്യ: പരേതയായ ലക്ഷ്മീദേവി. മക്കള്‍: സരോജ ഭക്ത (മാതമംഗലം) പദ്മാ കിണി (ബംഗളൂരു) ദിനേശ് ഷേണായ്, ശ്രീലത ഷാന്‍ഭാഗ്, പരേതരായ രമേശ് ഷേണായ്, സതീശ് ഷേണായ്. മരുമക്കള്‍: രവീന്ദ്രനാഥ്കിണി ( ബെംഗളൂരു) നന്ദിനി ഷേണായ്, സുരേശ് ഷാന്‍ ഭാഗ്, സന്ധ്യാ ഭായ്, സുമിത്ര ഷേണായ്.

0 Comments