tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

പയ്യന്നൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; 5 പേര്‍ പിടിയില്‍



കണ്ണൂര്‍: (2020 feb 04, Samakalikam Vartha)പയ്യന്നൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. അഞ്ചു പേര്‍ പിടിയില്‍. കഞ്ഞിമംഗലം സ്വദേശികളായ എം.പി. മനോഹരന്‍ (49), പവിത്രന്‍(45), ആകാശ്(29), മനോജ്(35), സതീശന്‍ (46) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടല്‍ക്കാട് സംരക്ഷണം പ്രമേയമായുള്ള നാടക പരിശീലനത്തിനിടയില്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ പോലീസും സദാചാര വാദം ഉന്നയിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു.
ഞായറാഴ്ച്ചയാണ് എടാട്ട് കണ്ടല്‍ പ്രോജക്ട് ഓഫീസിലെത്തിയ പയ്യന്നൂര്‍ കോളേജിലെ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ കൈയേറ്റമുണ്ടാക്കിയത്. കുട്ടികള്‍ ഒരു സന്നദ്ധ സംഘടനയുടെ ഓഫീസില്‍ നാടക പരിശീലനത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് മദ്യപിച്ചെത്തിയ ഒരുസംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നു എന്നായിരുന്നു മദ്യപിച്ചെത്തിയ സംഘത്തിന്റെ അധിക്ഷേപം. ആണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു ആദ്യം കൈയ്യേറ്റം ചെയ്തത്. അതു തടയാനെത്തിയ പെണ്‍കുട്ടികളെയും അവര്‍ വെറുതെ വിട്ടില്ല. ഇതേ തുടര്‍ന്ന് കുട്ടികള്‍ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ സംഭവ സ്ഥലത്തെത്തിയ പോലീസ് സദാചാര ഉപദേശത്തിനാണ് പ്രാധാന്യം നല്‍കിയത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചതുമില്ല. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും സദാചാര സംഘത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി മോശം ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു. അശ്ലീല ചുവയുള്ള ഭാഷയിലാണ് പെണ്‍കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അധിക്ഷേപിച്ചതെന്ന് പയ്യന്നൂര്‍ കോളേജിലെ മലയാള വിഭാഗം വിദ്യാര്‍ഥിനി പറഞ്ഞു . നാടകത്തിന് പിന്തുണ നല്‍കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു. വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ഉറച്ച് നിന്നതോടെ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈന്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായവര്‍. എടാട്ട് തുരുത്തിയിലെ കണ്ടല്‍ പ്രോജക്ട് ഓഫീസ് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

Post a Comment

0 Comments