Saturday, 25 January 2020

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേര്‍ക്ക് വീണ് പരിക്കേറ്റു

ഇരിട്ടി: (2020 Jan 25, Samakalikam Vartha)താലപ്പൊലി ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു.ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേര്‍ക്ക് വീണ് പരിക്കേറ്റു. ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ ക്ഷേത്ര ഊട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെയാണ് സംഭവം.കാലിന് ഗുരുതര പരിക്കേറ്റ വിരാജ് പേട്ട സ്വദേശി സുഹാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താലപ്പൊലി ഘോഷയാത്ര അമ്പലത്തിന് സമീപം എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. ആന ഇടഞ്ഞതോടെ ആനപ്പുറത്തു നിന്നും താഴെ വീണാണ് രണ്ടുപേര്‍ക്കും പരിക്കേറ്റത്. പാപ്പാന്മാര്‍ ഉടന്‍ കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയതിനാല്‍ ആനക്ക് അധിക ദൂരം ഓടാനായില്ല. താലപ്പൊലി ഘോഷയാത്രയുടെ പിന്‍ഭാഗത്തായാണ് ആന ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ മെരുക്കിയത്.




SHARE THIS

Author:

0 التعليقات: