Saturday, 25 January 2020

കഥ, തിരക്കഥ, സംവിധാനം ജില്ലാകലക്ടര്‍; ശരണബാല്യം ചിത്രീകരണം പൂര്‍ത്തിയായി

കാസര്‍കോട്: (2020 Jan 25, Samakalikam Vartha)കഥയും തിരക്കഥയും സംവിധാനവും ജില്ലാ കലക്ടര്‍ ഡോ.സജിത്ത് ബാബു. താരങ്ങളാകുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ മക്കളും. ബാലവേലക്കെതിരേ ജില്ലാ ഭരണകൂടം നിര്‍മിക്കുന്ന ശരണബാല്യം നായന്മാര്‍മൂലയിലും, സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും മാന്യയിലുമാണ് ചിത്രീകരിച്ചത്. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നൗഷാദ് അരീക്കോടാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്. തുളു അക്കാദമി ചെയര്‍മാനും നാടക നടനുമായ ഉമേഷ് സാലിയനും ചിത്രത്തിലുണ്ട്. ശരത്തും ദീക്ഷിതകൃഷ്ണയുമാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്യുമെന്ററി ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് കലക്ടര്‍ സജിത്ത് ബാബു അറിയിച്ചു. നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ ആയിരുന്നു സജിത്ത് ബാബു. യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

SHARE THIS

Author:

0 التعليقات: