Tuesday, 24 March 2020

കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: (2020 MARCH 24, www.samakalikamvartha.com)കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സ്വയം നിരീക്ഷണത്തില്‍ പോയി. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ഡല്‍ഹി വിമാനത്താവളം വഴി തിരുവനന്തപുരത്തേക്ക് സഞ്ചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനോട് 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചത്. എം.പിയെ ബന്ധപ്പെടേണ്ടവര്‍ 9447590800, 9013997183, 04712345677 നമ്ബറുകളില്‍ ബന്ധപ്പെടാം. അതേസമയം കാഞ്ഞങ്ങാട് പടന്നക്കാട് പ്രവര്‍ത്തിക്കുന്ന എം.പിയുടെ ഓഫീസ് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കുന്നതല്ലെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.


SHARE THIS

Author:

0 التعليقات: