Monday, 23 March 2020

കോവിഡ് 19; എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ്


കാസര്‍കോട്; (2020 March 23, www.samakalikamvartha.com)നിരീക്ഷണത്തില്‍ കഴിയുന്ന കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവ്. അതേസമയം ഒപ്പം നീരിക്ഷത്തില്‍ കഴിഞ്ഞിരുന്ന എം.എല്‍.എ എം.സി കമറുദ്ദീനിന്റെ ഫലം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍പെട്ടതിനെ തുടര്‍ന്നാണ് രണ്ട് എം.എല്‍.എമാരും സ്വയം നിരീക്ഷണത്തില്‍ പോയത.് ഇരുവരും കോവിഡ് ബാധിതനായ വ്യക്തി ഉള്‍പ്പെട്ട വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് 14ന് ഒരു സ്വകാര്യ ചടങ്ങിനിടെയാണ് എരിയാല്‍ സ്വദേശിയുടെ കൂടെനിന്ന് എന്‍.എ നെല്ലിക്കുന്ന് ഫോട്ടോ എടുത്തത്.


SHARE THIS

Author:

0 التعليقات: