tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ദുബൈയില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; ജില്ല സമ്പൂര്‍ണമായി അടച്ചേക്കും



കാസര്‍കോട്: (2020 March 22, www.samakalikamvartha.com)ദുബൈയില്‍ നിന്നെത്തിയ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. ജില്ലയിലെ നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചെങ്കള, ചന്ദ്രഗിരി, കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം എന്നീപ്രദേശങ്ങളിലുള്ളവരിലാണ് ബാധ കണ്ടെത്തിയത്. 27നും 58നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണിവര്‍. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ജില്ലയില്‍ 762 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ആശുപത്രികളില്‍ 41 നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ നിലവില്‍ 14 പോസിറ്റീവ് കേസുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവരുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം.സി ഖമറുദ്ദീന്‍ എന്നിവരുടെ പരിശോധനാഫലവും ലഭിച്ചിട്ടില്ല. കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് വിപുലീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല സമ്പൂര്‍ണമായും അടക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബസുകള്‍ സര്‍വ്വീസ് നടത്തില്ല.


Post a Comment

0 Comments