Sunday, 22 March 2020

കൊറോണക്ക് മരുന്ന്; കാസര്‍കോട്ട് വ്യാജ വൈദ്യന്‍ പിടിയില്‍





കാസര്‍കോട്: : (2020 March 22, www.samakalikamvartha.com)കൊറോണ മാറ്റാമെന്ന് വാഗ്ദാനവുമായി മരുന്നെന്ന നിലയാല്‍ ദ്രാവകം വില്പന നടത്തിയ വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് വിദ്യാനഗര്‍ ചാലാ റോഡില്‍ കല്ലുകെട്ട് മേസ്തിരിയായ ഹംസയെ(50)യാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്.  കൊറോണയ്‌ക്കെതിരെ ഷെയ്ക്ക് ഉപദേശിച്ച മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പന പൊടിപൊടിച്ചത്.  കൊറോണയുടെ മറവില്‍ വ്യാജ മരുന്നു വില്‍പന നടത്തുന്ന സിദ്ധന്മാര്‍ ജില്ലയില്‍ സജീവമായിട്ടുണ്ട് ഇത്തരക്കാര്‍ക്കെതിരേ  നടപടി ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബു അറിയിച്ചു.



SHARE THIS

Author:

0 التعليقات: