tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കാസര്‍കോട് ജില്ലയില്‍ സഹകരണ ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും


കാസര്‍കോട്: (2020 March 21, www.samakalikamvartha.com)ജില്ലയിലെ സഹകരണ ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന്  ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ജനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടയ്ക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കലക്ടര്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങള്‍ ജീവനക്കാരെ പരിമിതപ്പെടുത്തി കൊണ്ടോ ജോലി ദിവസങ്ങള്‍ ക്രമപ്പെടുത്തിയും പതിവുപോലെ പ്രവര്‍ത്തിക്കേണ്ടതാണ്. പ്രവേശന കവാടത്തില്‍ ശുദ്ധീകരണ സംവിധാനം ഏര്‍പ്പെടുത്തിയും കൗണ്ടറുകളില്‍ കൂട്ടം കൂടി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കിയും സേവനം നിര്‍വ്വഹിക്കേണ്ടതാണ്. ജീവനക്കാരും മുന്‍കരുതല്‍ എടുത്തിരിക്കണം. എ.ടി.എം കൗണ്ടറില്‍ സാനിറ്റൈസര്‍ സൗകര്യം ചെയ്തിരിക്കണം.



Post a Comment

0 Comments