Wednesday, 25 March 2020

വൃദ്ധയുള്‍പ്പെടെ മംഗളൂരുവില്‍ നാല് കാസര്‍കോട്ടുകാര്‍ക്ക് കൊവിഡ് ബാധ



മംഗളൂരു: (2020 March 25, www.samakalikamvartha.com)മംഗളൂരുവില്‍ ചൊവ്വാഴ്ച നാല് മലയാളികള്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഗവ.വെന്റ്‌ലോക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ മൂന്ന് പേരുടേയും സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഒരാളുടേയും ഫലമാണ് പോസിറ്റീവ്. മൂന്ന് പേര്‍ ഈമാസം ദുബായില്‍ നിന്ന് മംഗളൂരുവിലും നാലാമന്‍ സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂരിലുമാണ് വിമാനം ഇറങ്ങിയത്. നാലുപേരും കാസര്‍കോട് സ്വദേശികളാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX814 വിമാനത്തില്‍ 19ന് പുലര്‍ച്ചെ അഞ്ചിനാണ് 47കാരന്‍ വന്നത്.അടുത്ത ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 23 ഉം 32ഉം വയസ്സുള്ള രണ്ടു പേര്‍ ഈമാസം 20ന് എസ്ജി 60 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വൈകുന്നേരം 5.30നാണ് എത്തിയത്. അതേസമയം ഐസൊലേഷന്‍ വാര്‍ഡില്‍. ഈ മാസം ഒമ്പതിന് കരിപ്പൂരില്‍ ഇറങ്ങിയ 70 കാരിയെ 20നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ ദക്ഷിണ കന്നട ജില്ലാ ഭരണകൂടം വിവരം അറിയിക്കും.


SHARE THIS

Author:

0 التعليقات: