മധുര: (2020 March 25, www.samakalikamvartha.com)കൊവിഡ് 19 വൈറസ് ബാധിച്ച് തമിഴ്‌നാട്ടില്‍ ഒരാള്‍ മരിച്ചു. മധുര സ്വദേശിയായ 54 വയസുള്ളയാളാണ് മരിച്ചത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് രോഗം എങ്ങനെയാണ് ബാധിച്ചതെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല. ആരോഗ്യവകുപ്പും ഇയാള്‍ക്ക് രോഗം വന്നതിനെ പറ്റിയുള്ള വിശദീകരണം നല്‍കിയിട്ടില്ല.
ഇതോടെ ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം
12 ആയി ഉയര്‍ന്നു.ഇന്ത്യയില്‍ ഇതുവരെയായി 562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതില്‍ 48 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം രണ്ട് പേരാണ് ഇന്ത്യയില്‍ രോഗം ബാധിച്ച് മരിച്ചത്.അതേസമയം വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേക്കാണ് രാജ്യം ലോക്ക്ഡൗണ്‍ ചെയ്യുന്നത്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ പാരാമെഡിക്‌സ്, സാനിറ്ററി വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് ഒരു മാസത്തെ ശമ്പളത്തിനൊപ്പം അധികതുക പ്രഖ്യാപിച്ച് മുഖ്യമന്ത്രി പളനിസ്വാമി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്‌സ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് പളനിസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് നിയമസഭ അംഗീകരിച്ചത്.
0 التعليقات: