tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കാത്തിരിപ്പിന് വിരാമം,​ അൽമല്ലു തീയേറ്ററുകളിലേക്ക്

നമിത പ്രമോദിനെ നായികയാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന അൽമല്ലു ജനുവരി 10ന് തിയേറ്ററിൽ എത്തുന്നു. പ്രേക്ഷകർ എന്നും സ്വീകരിക്കുന്ന സിനിമകൾ സമ്മാനിക്കുന്ന ബോബൻ സാമുവലിന്റെ മറ്റൊരു തിയേറ്റർ ഹിറ്റിനായി അൽമല്ലു ജനുവരി 10ന് കേരളത്തിലെ തിയേറ്ററിൽ റിലീസിനു എത്തുന്നു.

മലയാളികളുടെ ഇഷ്ട്ടനടിയായ നമിത പ്രമോദാണ് ചിത്രത്തിൽ നായിക . മലയാള സിനിമയിൽ പ്രവാസ ലോകത്തിന്റെ കഥ മുൻപും വന്നിട്ടുണ്ടെങ്കിലും, ഈ കാലഘട്ടത്തിന്റെ വളരെ വ്യത്യസ്തമായ പ്രമേയവുമായാണ്‌ അൽമല്ലു തിയേറ്ററിലെത്തുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാൻ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ മാനസിക പ്രയാസങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം. പുതു വർഷത്തിൽ പ്രേക്ഷകർക്ക് മനസ്സിൽ തൊടുന്ന ഒരു കുടുംബ ചിത്രത്തിനായി അൽമല്ലുവിനു ടിക്കറ്റ് എടുക്കാം.

സിദ്ധിഖ്, ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം വിവേക് മേനോൻ.എഡിറ്റർ ദീപു ജോസഫ്.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Post a Comment

0 Comments