tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

രോഗ നിര്‍ണയായ ലാബും മെഡിക്കല്‍ സംഘവും അടിയന്തിരമായി കാസര്‍കോട്ട് വേണമെന്ന് പി.ഡി.പി


കാസര്‍കോട്: (2020 March 26, www.samakalikamvartha.com)കൊറോണ വൈറസ് രോഗ നിര്‍ണയിക്കുന്നതിന്ന് ആവശ്യമായ താല്‍ക്കാലിക ലാബും ഉന്നത നിലാവാരമുള്ള മെഡിക്കല്‍ സംഘത്തെ അടിയന്തിരമായി കാസര്‍കോട് നിയമിക്കണമെന്നും പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിയില്‍ രക്ത സാമ്പിള്‍ നല്‍കി രോഗ നിര്‍ണ്ണയം അറിയാന്‍ അവശ്യ സംവിധാനങ്ങള്‍ ഇല്ല. അത് കൊണ്ട് തന്നെ ലാബ് കാസര്‍കോട്ട് അടിയന്തിരമായി പ്രവര്‍ത്തിക്കുന്നതിന്ന് ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം. കൂടുതല്‍ മെഡിക്കല്‍ സംഘം നിയയോഗിക്കപ്പെടുകയും  ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്യണം. പൊതു ജനങ്ങള്‍ സര്‍ക്കാറും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിപൂര്‍ണ മായും പാലിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികമായി  വ്യാപൃതരാവണമെന്നും പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.


Post a Comment

0 Comments