Wednesday, 18 March 2020

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു


കാസര്‍കോട്:  (2020 March 18, www.samakalikamvartha.com)ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ചൂരി സ്വദേശിയുമായ ഫായിസ് (16) ആണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് രണ്ട് ബൈക്കുകളിലായി മറ്റു മൂന്ന് സുഹൃത്തുക്കളോടൊപ്പം ഫായിസ് കണ്ണൂരിലേക്ക് കളി കാണാനായി  പുറപ്പെട്ടത്. തളിപ്പറമ്പില്‍ വെച്ച് ഫായിസ് സഞ്ചരിച്ച  ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സാരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫായിസിനെ ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചു. പിന്നീട് ബന്ധുക്കളെത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരേതനായ ഹമീദ് സാഹിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഫാത്തിമ, സലാഹ്.


SHARE THIS

Author:

0 التعليقات: