Tuesday, 17 March 2020

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം; ബിഗ് ബോസ് മത്സരാര്‍ത്ഥി രജിത് കുമാര്‍ കസ്റ്റഡിയില്‍


കൊച്ചി: (2020 March 17, www.samakalikamvartha.com)ഒളിവില്‍ കഴിയുകയായിരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് രജിത്കുമാറിനെ കൊണ്ടുപോയി.
സംസ്ഥാനം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് രജിത്കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയിരുന്നു. സംഭവത്തില്‍ ഒന്നാംപ്രതി രജിത് കുമാര്‍ തന്നെയാണ്. നിരവധി പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സംഭവത്തിന് പിന്നാലെ ആലുവയില്‍ ലോഡ്ജില്‍ കഴിയുകയായിരുന്ന രജിത് കുമാര്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് കടന്നു കളഞ്ഞു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കേസില്‍ ഇന്നലെ രണ്ട് പേരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


SHARE THIS

Author:

0 التعليقات: