Tuesday, 17 March 2020

ഇന്ത്യയില്‍ മൂന്നാമത്തെ കോവിഡ് മരണം മഹാരാഷ്ട്രയില്‍



മുംബൈ:  (2020 March 17, www.samakalikamvartha.com) മുംബൈയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന അറുപത്തിനാലുകാരനാണ് മരിച്ചത്.  ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ദുബായില്‍ നിന്നും ഈ മാസം ആദ്യം വന്നയാളാണ് ഇയാള്‍. സംസ്ഥാനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളായിരുന്നു. ഇദ്ദേഹത്തിന്റെ നില കടുത്ത രക്തസമ്മദ്ദവും പ്രമേഹവും കാരണം ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
നേരത്തെ കോവിഡ് ബാധിച്ച് കലബുറഗിയിലും ഡല്‍ഹിയിലുമായി രണ്ടുപേര്‍ മരിച്ചിരുന്നു. കലബുറഗിയില് മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76കാരനാണ് മരിച്ചത്. സൗദിയില്‍ ഉംറ ചടങ്ങിനായി പോയി തിരിച്ചെത്തിയ വ്യക്തിയായിരുന്നു ഇയാള്‍. ഇയാളെ ചികിത്സിച്ച ഡോക്ടര്‍ക്കടക്കം ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലാണ് രണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. ജനക്പുരി സ്വദേശിയായ 69 വയസ്സുകാരി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച് ചികിത്സയിലുള്ളത് മഹാരാഷ്ട്രയിലാണ്. ആകെ 40 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.


SHARE THIS

Author:

0 التعليقات: