Monday, 16 March 2020

ഭാര്യയുടെ വിയോഗം സഹിക്കാനാവാതെ കര്‍ഷകന്‍ തുങ്ങിമരിച്ചു


കാസര്‍കോട്: (2020 March 16, www.samakalikamvartha.com)ഭാര്യ മരിച്ച മനോ വിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. മുള്ളേരിയ പിണ്ടി കൈയിലെ കുഞ്ഞണ്ണ ഷെട്ടി (89)യാണ് ഞായറാഴ്ച്ച വൈകീട്ട് വീട് വരാന്തയില്‍ തൂങ്ങി മരിച്ചത്. ഭാര്യ രത്‌ന ഒരു മാസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുഞ്ഞണ്ണ ഷെട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: രാമചന്ദ്രഷെട്ടി (ഹോട്ടല്‍ ജീവനക്കാരന്‍ മംഗളൂരു), ജഗന്നാഥ ഷെട്ടി (റിപ്പോര്‍ട്ടര്‍, ഹൊസദിഗന്ധ), രാധാകൃഷ്ണ ഷെട്ടി (വ്യാപാരി, മുള്ളരിയ ), യശോദ. മരുമക്കള്‍: മോഹനമുള്ളേരിയ, കര്‍ഷകന്‍), കസ്തൂരി, ജ്യോതി, ജയന്തി. സഹോദരങ്ങള്‍: രാമയ്യ ഷെട്ടി, ദേവകി, പരേതരായ നാരായണ ഷെട്ടി, മുത്തക്ക, ചോമക്ക.


SHARE THIS

Author:

0 التعليقات: