കാസര്‍കോട്: (2020 Feb 22, www.samakalikamvartha.com)ജില്ലയിലെ രാഷ്ട്രിയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ മികച്ച ഇടപ്പെടലുകള്‍ക്ക് ഈ വാകമരച്ചോട്ടില്‍ അഫ്‌സല്‍ ചെന്നിക്കരയുടെ സ്മരണാര്‍ത്ഥം വിതരണം ചെയ്യുന്ന അഹമ്മദ് അഫ്‌സല്‍ എക്‌സലന്‍സി അവാര്‍ഡിന് യുവഗായകനും സംഗീതസംവിധായകനുമായ അരുണ്‍ ഏളാട്ട് അര്‍ഹനായി. പിലിക്കോട് സ്വദേശിയാണ് അരുണ്‍. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡിനര്‍ഹനായ ആളിനെ തിരഞ്ഞെടുത്തത്. ഇത്തവണ കാസര്‍കോട് ജില്ലയിലെ കലാ രംഗത്തെ യുവ പ്രതിഭകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. അവാര്‍ഡ് ദാനം ഈ വാകമരച്ചോട്ടില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പില്‍ വെച്ചു നല്‍കും. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടര്‍ (2010) എന്ന മലയാള ചിത്രത്തിലെ സ്വപ്‌നമൊരു ചാക്ക് എന്ന ഗാനത്തിലൂടെയാണ് ഗായകനായി അരങ്ങേറ്റം കുറിച്ചത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം (2017), ഒരു സിനിമാക്കാരന്‍ (2017), അവളുടെ രാവുകള്‍ (2017), രക്ഷാധികാരി ബൈജു ഒപ്പ് (2017) തുടങ്ങിയ സിനിമകളിലെ പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമ രംഗത്ത് ഇദ്ദേഹം സ്വന്തം ഇടം രേഖപ്പെടുത്തി. മങ്കിപെന്‍, ഒരു വടക്കന്‍ സെല്‍ഫി, തട്ടത്തിന്‍ മറയത്ത് സിനിമകളില്‍ പ്രവര്‍ത്തിച്ചു.
0 Comments