Saturday, 22 February 2020

പയ്യന്നൂരില്‍ ബൈക്കപകടം; ഫ്രീലാന്റ്‌സ് വീഡിയോഗ്രാഫര്‍ മരിച്ചു

പയ്യന്നൂര്‍:  (2020 Feb 22, www.samakalikamvartha.com)ബൈക്കപകടത്തില്‍ പയ്യന്നൂരിലെ ഫ്രീലാന്റ്‌സ് വീഡിയോഗ്രാഫര്‍ മരിച്ചു. പയ്യന്നര്‍ ടൗണിലെ എ.ടി.വി റെജുല്‍(29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ തായിനേരിയില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റജുലിനെ നാട്ടുകാര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രി പന്ത്രണ്ടോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 




SHARE THIS

Author:

0 التعليقات: