Friday, 21 February 2020

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പയ്യന്നൂരില്‍ മൂന്നുപേര്‍ പിടിയില്‍



കണ്ണൂര്‍: (2020 Feb 21, www.samakalikamvartha.com)കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ മൂന്നുപേര്‍ പിടിയില്‍. ചെറുവത്തൂരിലെ പഞ്ചായത്തംഗവും യൂത്ത് ലീഗ് നേതാവുമായ അനൂപ് കുമാര്‍, കോണ്‍ഗ്രസ് നേതാവായ പ്രിയദര്‍ശന്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി വി വി ചന്ദ്രന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ സ്റ്റാഫിന്റെ ബന്ധു എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഡി.വൈ.എഫ്.ഐ നേതാക്കളുടെ പാരാതിയിലാണ് അറസ്റ്റ്. പയ്യന്നൂര്‍ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


SHARE THIS

Author:

0 التعليقات: