Sunday, 9 February 2020

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും പത്മശ്രീ ജേതാവുമായ പി.പരമേശ്വരന്‍ അന്തരിച്ചു



പാലക്കാട്: (2020 Feb 09, www.samakalikamvartha.com)ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആര്‍ എസ് എസിന്റെ മുതിര്‍ന്ന പ്രചാരകനുമായ പി. പരമേശ്വരന്‍ (93) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ഒറ്റപ്പാലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ എറണാകുളത്തെ ആര്‍എസ്എസ് ആസ്ഥാനത്തു പൊതു ദര്‍ശനത്തിനു വെക്കുന്ന മൃതദേഹം വൈകിട്ട് ജന്മനാടായ ആലപ്പുഴ മുഹമ്മയില്‍ സംസ്‌കരിക്കും.ചേര്‍ത്തല മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് 1927 ലായിരുന്നു ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും നേടി. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം 1950 മുതല്‍ മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകനായി.
1957 ല്‍ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറിയായി. തുടര്‍ന്ന് ആള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയ പരമേശ്വരന്‍ ആര്‍എസ്എസ് പ്രചാരകനായി തുടരുകയായിരുന്നു. പത്മശ്രീ, പത്മവിഭൂഷണ്‍ അടക്കം നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: