Friday, 3 January 2020

എസ് എസ് എഫ് ജില്ലാ ഹയർ സെക്കണ്ടറി സമ്മേളനം വിദ്യാർത്ഥി റാലിയോടെ സമാപിച്ചു

കാസർകോട്: നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ എസ് എസ് എഫ് കാസർകോട് ജില്ലാ ഹയർ സെക്കണ്ടറി സമ്മേളനം സമാപിച്ചു. സയ്യിദ് മുനീറുൽ അഹ്ദലിന്റെ അദ്ധ്യക്ഷതയിൽ സമസ്ത ഉപാദ്ധ്യക്ഷൻ എം.അലികുഞ്ഞി മുസ്ലിയാർ ഷിറിയ ഉദ്ഘാടനം ചെയ്തു.

ഇസ്ലാമിക് കൾച്ചർ, ലഹരി, പ്രമേയ പഠനം, സംഘടന ചരിത്രം, ആസ്വാദനം , തുടങ്ങിയ സെഷനുകൾക്ക് ഹക്കീം സഖാഫി അരിയിൽ, സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂർ, സ്വലാഹുദ്ധീൻ അയ്യൂബി, മൂസ സഖാഫി കളത്തൂർ, സലാം സഖാഫി പാടലടുക്ക, ഷഹീൻ ബാബു താനൂർ തുടങ്ങിയവർ നേതൃത്വം നൽകി.

വൈകുന്നേരം 4 മണിക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ടീൻസ് ഓൺ സ്ട്രീറ്റ് പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. സയ്യിദ് കരീം ഹാദി, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ശിഹാബ് പാണത്തൂർ, സിദ്ധീഖ് പൂത്തപ്പലം, അബ്ദുറഹ്മാൻ എരോൽ, ഫാറൂഖ് പോസോട്ട്, ശാഫി ബിൻ ശാദുലി, കരീം ജൗഹരി ഗാളിമുഖം, ശംഷീർ സൈനി,റഷീദ് സഅദി പൂങ്ങോട്,നംഷാദ് ബേക്കൂർ, സുബൈർ ബാഡൂർ,മുത്തലിബ് മരുതടുക്കം തുടങ്ങിയവർ സംബന്ധിച്ചു.

ശക്കീർ എം ടി പി സ്വാഗതവും ബാദുഷ ഹാദി നന്ദിയും പറഞ്ഞു.

SHARE THIS

Author:

0 التعليقات: