Friday, 3 January 2020

ദുബൈയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ഹാരിസ് പാണൂസ് ഹൃദഘാതം മൂലം മരിച്ചു

ദുബൈ: ദുബൈയിലെ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ കാസര്‍കോട് ചെങ്കള നാലാംമൈല്‍ റഹ്മത്ത് നഗര്‍ പാണൂസ് വില്ലയിലെ അബ്ദുല്‍ഹാരിസ് പാണൂസ് (43) ഹൃദഘാതം മൂലം മരിച്ചു.

സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ കായിക രംഗത്ത് നിറസാന്നിധ്യമായിരുന്നു ഹാരിസ്.

വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 7.30ഓടെ യാണ് മരണം സംഭവിച്ചത്. മരണസമയത്ത് മാതാവും സഹോദരനും കൂടെയുണ്ടായിരുന്നു.

പരേതനായ മുഹമ്മദ്കുഞ്ഞി ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: അസീര്‍, അഫ്‌നാസ്. സഹോദരങ്ങള്‍: ഫൗസിയ, സുലൈമാന്‍, അജീര്‍, സാജിദ്, നഈം.

മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

SHARE THIS

Author:

0 التعليقات: