മലപ്പുറം: അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്ന കെ-ഫോൺ (കേരള ഫൈബർ ഒപ്ടിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ ആദ്യഘട്ടമായി മൂന്ന് മാസത്തിനകം 10,000 സൗജന്യ കണക്‌ഷനുകൾ നൽകും. ജില്ലകളെ ബന്ധിപ്പിക്കുന്ന കോർ നെറ്റ്‌വർക്ക് പോവുന്ന ഇടങ്ങളിലെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലാണ് കണക്‌ഷനുകൾ നൽകുക.
തിരുവനന്തപുരം, പരുത്തിപ്പാറ സബ്‌സ്റ്റേഷൻ മുതൽ പദ്ധതി നടത്തിപ്പുകാരായ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ടെക്നോ പാർക്കിലെ ഓഫീസ് വരെ പൈലറ്റ് കേബിളിംഗ് പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബിയുടെ ഹൈടെൻഷൻ പ്രസരണ ലൈനിലൂടെയാണ് കേബിളിടുന്നത്.

സബ് സ്റ്റേഷനുകൾ വരെ ഇത്തരം ലൈനുകളിലൂടെയും അവിടെ നിന്ന് പോസ്റ്റുകളിലൂടെയും ഓഫീസുകളിലും വീടുകളിലും കണക്‌ഷനെത്തിക്കും. സബ് സ്റ്റേഷനുകളിൽ സാങ്കേതിക ഉപകരണങ്ങളും കേബിളും സ്ഥാപിക്കാനുള്ള പ്രീഫാബ് കേന്ദ്രങ്ങളുടെ നിർമ്മാണവും തുടങ്ങി.ഡിസംബറിൽ ഫൈബർ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതോടെ 30,000ത്തോളം സർക്കാർ ഓഫീസുകളടക്കം ഹൈസ്‌പീഡ് ഇന്റർനെറ്റിന് കീഴിലാകും.
20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് നൽകും. സർവീസ് പ്രൊവൈഡർമാരെ ആറു മാസത്തിനകം തിരഞ്ഞെടുക്കും.
0 Comments