കണ്ണൂർ ∙ 15 ലക്ഷം പേർ യാത്ര ചെയ്ത വിമാനത്താവളമെന്ന നേട്ടവുമായി കണ്ണൂർ. പ്രവർത്തനം തുടങ്ങി ഒരു വർഷവും 22 ദിവസവും പിന്നിടുമ്പോഴാണു യാത്രക്കാരുടെ എണ്ണത്തിൽ മറ്റൊരു നാഴികക്കല്ലു പിന്നിടുന്നത്. ഡിസംബർ 31ന് വൈകിട്ട് 6.35നു കുവൈത്തിൽ നിന്നു കണ്ണൂരിൽ എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരിയായ ഹർഷ ദിപിനായിരുന്നു ചരിത്രം കുറിച്ച യാത്രക്കാരി. ഭർത്താവ് ദിപിനിനും മകൾ അഷ്മികയ്ക്കും ഒപ്പമാണ് ഇവർ കണ്ണൂരിൽ ഇറങ്ങിയത്.
ഡിസംബറിൽ 80,557 രാജ്യാന്തര യാത്രക്കാരും 57,547 ആഭ്യന്തര യാത്രക്കാരും 16 നോൺഷെഡ്യൂൾഡ് വിമാനയാത്രക്കാരും ഉൾപ്പെടെ 1,38,120 പേരാണു കണ്ണൂർ വഴി യാത്ര ചെയ്തത്. നവംബറിൽ 866 ആഭ്യന്തര സർവീസുകൾ നടന്നപ്പോൾ ഡിസംബറിൽ അത് 734 ആയി. ആഭ്യന്തര സർവീസുകൾ കുറഞ്ഞതോടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം നവംബറിലെ 64,084ൽ നിന്ന് 57,547ലേക്കു കുറഞ്ഞു.
നവംബറിൽ 498 രാജ്യാന്തര സർവീസുകളാണ് ഉണ്ടായിരുന്നത്. ഗോ എയറിന്റെ ദമാം സർവീസ് തുടങ്ങിയതോടെ ഡിസംബറിൽ ഇത് 536 എണ്ണമായി. യാത്രക്കാരുടെ എണ്ണം 64,084ൽ നിന്ന് 80,557ൽ എത്തി. ഒരു മാസത്തിനിടെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ നാലായിരത്തോളം പേരുടെ വർധനയാണു കണ്ണൂരിനുണ്ടായത്

0 التعليقات: