tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

പെടേന ഗവ.എൽപി സ്കൂൾ പരിസരത്തെ ക്വാറിക്ക് വീണ്ടും അനുമതി; ആശങ്ക

പെരിങ്ങോം:∙ പെടേന ഗവ.എൽപി സ്കൂൾ പരിസരത്തെ കരിങ്കൽ ക്വാറി വീണ്ടും പ്രവർത്തിപ്പിക്കാൻ അനുമതി. രക്ഷിതാക്കൾ ആശങ്കയിൽ. പെരിങ്ങോം വയക്കര പഞ്ചായത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ക്വാറികൾ തളിപ്പറമ്പ സബ്കലക്ടർ ഇലക്കിയ വിക്ടോറിയയുടെ പരിശോധനയെ തുടർന്ന് രണ്ട് മാസമായി അടച്ചു പൂട്ടിയിരുന്നു.
കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നാലു ക്വാറികൾ താൽക്കാലികമായി അടച്ചുപൂട്ടിയത്. പിന്നീട് ഗ്രാമ പഞ്ചായത്ത് റവന്യു, പരിസ്ഥിതി, ജിയോളജി വകുപ്പുകൾ നടത്തിയ അന്വേഷണം ക്വാറിയുടമകളെ സഹായിക്കുന്ന നിലയിലായിരുന്നു. ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് രക്ഷിതാക്കളുടെ തീരുമാനം. ക്വാറിയുടെ പ്രവർത്തനം കാരണം സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
വീടുകൾ തകർന്നതും, കുടിവെള്ളക്ഷാമം നേരിടുന്നതും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതികൾ നൽകിയിട്ടും അധികൃതരുടെ പക്ഷപാതപരമായ അന്വേഷണം പ്രദേശത്തെ കുടുംബങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ സമിതി ഭാരവാഹികളും ആരോപിക്കുന്നു.

Post a Comment

0 Comments