Sunday, 9 February 2020

കര്‍ണ്ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണം; വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി



ബംഗളൂരു: (2020 Feb 09, www.samakalikamvartha.com)കര്‍ണ്ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംപി ശോഭ കരന്തലജെ. കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നും വാഹനങ്ങള്‍ പരിശോധിക്കണമെന്നും അനുയായികളോട് ആവശ്യപ്പെട്ടു.  'കൊറോണ വൈറസിന്റെ പേരില്‍ മാത്രം കേരളത്തില്‍ നിന്ന് വരുന്നവരെ പരിശോധിച്ചാല്‍ പോര. ആരൊക്കെയാണ് വരുന്നത്? ആരാണ് ഇവരെ പറഞ്ഞുവിടുന്നത്? എന്തിനാണ് ഇവര്‍ വരുന്നത്? കേരളത്തില്‍ നിന്ന് വന്നവര്‍ മംഗളൂരുവില്‍ ചെയ്തത് എന്താണെന്നു കണ്ടതാണ്. ഇത്രയധികം വാഹനങ്ങള്‍ ഇങ്ങോട്ട് എന്തിന് വരുന്നു? വേറെ ഉദ്ദേശങ്ങള്‍ ഇവര്‍ക്കുണ്ടോ? എല്ലാം പരിശോധിക്കണം. ഇത് ചിക്മഗളൂരു ജില്ലാ കലക്ടറെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. പൗരത്വനിയമഭേദഗതിക്കുനേരെ മംഗളൂരുവിലെ പ്രതിഷേധത്തില്‍നടന്ന ആക്രമണസംഭവത്തില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ശോഭ കരന്തലജെ ആരോപിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: