Sunday, 9 February 2020

'ഒരു വട്ടം കൂടിയെന്‍....'പിലിക്കോട് ഹയര്‍സെക്കഡറി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം 16ന്


പിലിക്കോട്: (2020 Feb 09, www.samakalikamvartha.com)'ഒരു വട്ടം കൂടിയെന്‍..തിരുമുറ്റത്തെത്തുവാന്‍ മോഹം..' പിലിക്കോട് സി. കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കുളിലെ എസ്.എസ്.എല്‍.സി പ്ലസ് ടു  പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു സംഗമം ഫെബ്രുവരി 16 ന് രാവിലെ പത്ത് മണി മുതല്‍ സ്‌കുള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സ്‌കൂള്‍ അന്തരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുന്നതിന്റെ ഭാഗമായി  അഞ്ചരകോടിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ഇതിന്റെ ഉദ്ഘാടന പരിപാടിയുടെ മുന്നോടിയായാണ് സംഗമമൊരുക്കുന്നത്. മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളും സംഗമത്തില്‍ എത്തിച്ചേരണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: