Sunday, 9 February 2020

ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍: മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

തൃശൂര്‍: (2020 Feb 09, www.samakalikamvartha.com)കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കളായ നയന(17), നീരജ് (9) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിട്ടുണ്ട്. വീട്ടുകാരെക്കുറിച്ച് വെള്ളിയാഴ്ച മുതല്‍ പുറത്ത് കാണാതായെന്ന് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തൃശ്ശൂര്‍ ജില്ലാ പോലീസ് ചീഫ് കെ പി വിജയകുമാരന്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്, കൊടുങ്ങല്ലൂര്‍ സി.ഐ പികെ പത്മരാജന്‍, എസ്.ഐ ഇആര്‍ ബൈജു, എന്നിവരുള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി ഇന്‍സ്‌ക്വറ്റ് നടത്തിയത്.
വിനോദ് ഡിസൈന്‍ പണിക്കാരനാണ്. ഭാര്യ രമ കൊടുങ്ങല്ലൂരിലെ ഒരു സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണ്. മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും മകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.


SHARE THIS

Author:

0 التعليقات: