അമൃത്സര്‍:(2020 Feb 08, www.samakalikamvartha.com) സുവര്‍ണ ക്ഷേത്രത്തില്‍ ടിക് ടോക് നിരോധിച്ചു. സുവര്‍ണക്ഷേത്രത്തിലും പരിസരങ്ങളിലും ടിക് ടോക് വീഡിയോ എടുക്കുന്നതും സെല്‍ഫിയെടുക്കുന്നതും നിരോധിച്ചുവെന്ന് ക്ഷേത്രസമിതി അറിയിച്ചു. അടുത്തിടെ ക്ഷേത്ര പരിസരത്തിനുള്ളില്‍ നിരവധി ടിക് ടോക് വീഡിയോകള്‍ ചിത്രീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്ര സമിതിയുടെ നടപടി. സുവര്‍ണക്ഷേത്ര ഭരണസമിതിയായ ശിരോമണി പര്‍ബന്ധക് കമ്മിറ്റിയാണ് പുതിയ ഉത്തരവിറക്കിയത്. ആരാധനാലയത്തിനുള്ളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒഴിവാക്കണമെന്നും പുതിയ ഉത്തരവ് പാലിക്കാത്ത സാഹചര്യമുണ്ടായാല്‍ ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്നും ക്ഷേത്രാധികാരി ജസ്‌വിന്ദര്‍ സിംഗ് വ്യക്തമാക്കി.
0 Comments