തൃക്കരിപ്പൂര്‍: (2020 Feb 08, www.samakalikamvartha.com)പ്രശസ്ത ജ്യോതിഷിയും സംസ്‌കൃത പണ്ഡിതനുമായിരുന്ന കൊയോങ്കരയിലെ ആലപ്പടമ്പന്‍ നാരായണന്‍ ജോത്സ്യര്‍ (87) അന്തരിച്ചു. ജ്യോതിഷ രംഗത്ത് ആറു പതിറ്റാണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി നിരവധി ശിഷ്യ സമ്പത്തുള്ള ഇദ്ദേഹത്തെ 'ജ്യോതിഷ ശിരോരത്‌ന പുരസ്‌കാരം' നല്‍കി ആദരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി വിജയ ദശമി നാളില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം നല്‍കി വന്നിരുന്നു.
ഭാര്യ:പരേതയായ കാര്‍ത്യായനി. മക്കള്‍: രുഗ്മിണി, സുശീല (വാരം)
രവീന്ദ്രന്‍, ശശിധരന്‍, പ്രമോദ് (അദ്ധ്യാപകന്‍) മരുമക്കള്‍: ഭാസ്‌കരന്‍, ലക്ഷമണന്‍ (വാരം), ഗീത, ഷൈനി (അധ്യാപിക), സുജാത. സഹോദരന്‍: പരേതനായ കൃഷ്ണന്‍. സംസ്‌കാരം ഞായര്‍ ഉച്ചക്ക് രണ്ടരക്ക്.
0 Comments