കണ്ണൂര്‍: (2020 Feb 08, www.samakalikamvartha.com)നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഗായകന് ഗുരുതരമായി പരിക്കേറ്റു. കണ്ണുര്‍ തളാപ്പില്‍ എ.കെ.ജി ആശുപത്രിക്ക് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ റോഷനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം എതിര്‍ വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പരിക്കുകളോടെ റോഷനെ ചാല ആസ്റ്റര്‍ മിംമിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. റോഡിലെ കുഴിയിലിറങ്ങിയതോടെ നിയന്ത്രണം വിട്ടു ഡിവൈഡറും തകര്‍ത്ത് കാറിലിടിച്ച ശേഷം എതിര്‍ വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടകള്‍ തുറക്കാത്ത സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു. മട്ടന്നൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
ബസ്സുകള്‍ നിര്‍ത്തുന്നതിനായി റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച താഴ്ചയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ഈ കുഴി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ ഇവിടെ നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

0 Comments