Saturday, 8 February 2020

നിരീക്ഷണ ക്യാമറ പണി കൊടുത്തു; ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ 19 കാരി അറസ്റ്റിലായപ്പോള്‍

പയ്യന്നൂര്‍: (2020 Feb 08, www.samakalikamvartha.com)ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവതി അറസ്റ്റില്‍. പഴയങ്ങാടി മുട്ടം സ്വദേശിനി പരിയന്റെ വീട്ടില്‍ ഫര്‍ഹാന (19) യാണ് പിടിയിലായത്. പയ്യന്നൂര്‍ എസ്.ഐ. ശ്രീജിത്ത് കൊടെരിയും സംഘവുമാണ് യുവതിയെ പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സക്കായെത്തിയ പെരുമ്പയിലെ റഹിയാനത്തിന്റെ ഒരു വയസ്സുള്ള കുട്ടിയുടെ കഴുത്തിലണിഞ്ഞ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്ന കേസിലാണ് യുവതി പിടിയിലായത്. മോഷ്ടിച്ച മാല വില്‍ക്കുവാനുള്ള ശ്രമത്തിനിടെ പയ്യന്നൂര്‍ ബസ് സ്റ്റാന്റിനടുത്തുള്ള ജ്വല്ലറിയില്‍ വച്ചാണ് യുവതി പിടിയിലായത്. ആശുപത്രികളില്‍ ചെറിയ കുട്ടികളുമായി ചികില്‍സക്കായി എത്തുന്നവരോട് വളരെ മാന്യമായി പെരുമാറി സൗഹൃദം സ്ഥാപിക്കുകയാണ് ഫര്‍സാനയുടെ പതിവ് രീതി. ആശുപത്രിയിലെ നിരീക്ഷണ ക്യാമറയില്‍ നിന്നാണ് ഫര്‍ഹാനയാണ് മാല മോഷ്ടിച്ചത് എന്ന് വ്യക്തമായത്. സമാനമായ രീതിയില്‍ കവ്വായി സ്വദേശിനിയായ യുവതിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ കഴുത്തില്‍ നിന്നും ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണമാല സബാ ആശുപത്രിയില്‍ വച്ച് നടന്ന മോഷണ്തിനു പിന്നിലും ഈ യുവതിയാണ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കി. ഫര്‍ഹാനയുമായി ബന്ധമുള്ള പയ്യന്നൂരിലെ ജ്വല്ലറികളില്‍ പരിശോധന നടത്തമെന്ന് പോലീസ് പറഞ്ഞു.


SHARE THIS

Author:

0 التعليقات: