Friday, 24 January 2020

തനിച്ച് താമസിച്ചുവന്ന വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പയ്യന്നൂര്‍: (2020 Jan 24, Samakalikam Vartha)തനിച്ച് താമസിച്ചുവന്ന വൃദ്ധന്റെ മൃതദേഹം വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരൂര്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം താമസിക്കുന്ന വാസുവി(80)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി സമീപവാസികള്‍ പറയുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. വാസു വര്‍ഷങ്ങളായി തനിച്ചാണ് താമസം. പയ്യന്നൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കല്ലിടില്‍ മാണിക്കമാണ് മാതാവ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, അമ്മിണി, രവീന്ദ്രന്‍, സുബ്രഹ്മണ്യന്‍, ശ്രീനിവാസന്‍.


SHARE THIS

Author:

0 التعليقات: