കണ്ണൂര്‍: (2020 Jan 24, Samakalikam Vartha)കൂത്തുപറമ്പിനടുത്ത് കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കണ്ണാടിച്ചാല്‍ പൂവ്വത്തൂര്‍ ന്യൂ എല്‍ പി സ്‌ക്കൂളിനു സമീപത്തു നിന്നും വന്‍ ബോംബ് ശേഖരം കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണവം എസ്.ഐ.പ്രശോഭിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുമ്പ് ബക്കറ്റില്‍ പ്ലാസ്റ്റിക്ക കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച 9 നാടന്‍ ബോംബുകള്‍ പിടികൂടിയത്. പുതിയതായി നിര്‍മ്മിച്ച ബോംബുള്ളാണിതെന്ന് പോലീസ് പറഞ്ഞു. ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.കോണ്‍ഗ്രസ് സ്വാധീനമേഖലയാണിത്. രാഷട്രീയ സംഘര്‍ഷങ്ങള്‍ക്കു വേദിയാകുന്ന പ്രദേശമാണിത്. ബി.ജെ.പി കോണ്‍ഗ്രസ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബോംബേറില്‍ അശ്‌നയുടെ കാലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതും ഈ പ്രദേശത്തു വെച്ചാണ്. അതേസമയം ചാലക്കുന്ന് മുത്തപ്പന്‍ ക്ഷേത്രത്തിനു പിന്നിലെ നഗരസഭ അധീനതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലും സ്‌ഫോടക വസ്തുശേഖരം പിടികൂടി. അമോണിയം ക്‌ളോറൈറ്റ് ,സള്‍ഫര്‍ ,മറ്റ് സ്‌ഫോടക നിര്‍മാണ സാമഗ്രികള്‍ എന്നിവയാണ് പിടികൂടിയത്.
വെടിക്കെട്ടിന് ആവശ്യമായ ഗുണ്ട് നിര്‍മാണത്തിനായാണ് സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചിരിക്കുന്നത് എന്നാണ് സൂചന. കണ്ണൂര്‍ സി ഐ പ്രദീപന്‍ കണ്ണംപൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
0 التعليقات: