പിലിക്കോട്: (2020 Jan 24, Samakalikam vartha)സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ജൈവപാര്‍ക്കായി ജൈവവൈവിധ്യ ഭൂപടത്തില്‍ ഇടം നേടിയ പടുവളം പാപ്പാത്തി പാര്‍ക്ക് നാളെ മഞ്ഞണിപ്പൂനിലാവ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് ആറിന് ചെറുവത്തൂര്‍ കണ്ണങ്കൈ നാടകവേദിയുടെ വനിത പൂരക്കളി നടക്കും. തുടര്‍ന്ന് അനുമോദന സദസ് നാടക കലാകാരന്‍ ഉദിനൂര്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്യും. പൂരക്കളി ആചാര്യന്‍ മാധവ പണിക്കര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് നാട്ടിലെ ഗായകരുടെ കരോക്കെ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.
0 Comments