tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

മാരുതി വില കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കും

മുംബൈ: ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ച് വിലകുറഞ്ഞ കാറുകള്‍ നിര്‍മിക്കാന്‍ മാരുതി സുസുകി തയ്യാറെടുക്കുന്നു. ചെറിയ കാറായ ഓള്‍ട്ടോ, പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് എന്നിവ ഉള്‍പ്പടെയുള്ള കാറുകളിലായിരിക്കും പുതിയ ടെക്‌നോളജി പരീക്ഷിക്കുക. മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. 20 മുതല്‍ 30ശതമാനംവരെ മൈലേജ് കൂടുതല്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇതൊരുആശയംമാത്രമല്ലെന്നും ഹൈബ്രിഡ് ടെക്‌നോളജി ജോലികള്‍ അവസാനഘട്ടത്തിലാണെന്നും മാരുതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ജപ്പാനിലാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ എന്‍ജിനിയര്‍മാരും സജീവമായി രംഗത്തുണ്ട്. അതേസമയം, നിലവിലുള്ള പെട്രോള്‍ മോഡുലുകളുടെ വിലയേക്കാള്‍ വലിയ കുറവൊന്നും ഉണ്ടാകാനിടയില്ലെന്നുമാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Post a Comment

0 Comments