കണ്ണൂര്‍: (2020 Feb 27, www.samakalikamvartha.com)സംസ്ഥാനത്ത് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് മരണം. തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്. തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂര്‍ ആയ പി.പി രാജീവന്‍ ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് രാജീവന് ഷോക്കേറ്റത്. തൃശൂരിലെ മൂര്‍ക്കനാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകളാണ് മരിച്ചത്. ശിവക്ഷേത്രത്തിനു സമീപത്തെ പാടത്തില്‍ പണി ചെയ്യുന്നതിനിടെയാണ് സംഭവം. പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കിട്ടുവിന്റെ ഭാര്യ കുഞ്ചു (65), പളനിയുടെ ഭാര്യ ദേവു (65) എന്നിവര്‍ ഷോക്കേറ്റ് മരിച്ചത്. രാവിലെ ജോലിക്കിറങ്ങിയ ഇരുവരും ഭക്ഷണം കഴിക്കുന്നതിന് എത്തതായതോടെ നടത്തിയ തെരച്ചിലിലാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
സമീപത്തെ പറമ്പിലേയ്ക്കുള്ള വൈദ്യുതിലൈന്‍ പൊട്ടി വീണതില്‍ പിടിച്ചാണ് അപകടം. ഒരാളുടെ കൈ വൈദ്യുത കമ്പിയില്‍ കെട്ടിപ്പിടിച്ച നിലയിലായിരുന്നു. മൃതദേഹങ്ങള്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചക്കായിരുന്നു പി.പി രാജീവന്‍ ഷോക്കേറ്റ് മരിച്ചത്. പഴയ വൈദ്യുതി കമ്പികള്‍ മാറ്റി പുതിയവ കെട്ടുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. വൈദ്യുതി തൂണിനു താഴെ നിന്നായിരുന്നു സംഭവം. തെറിച്ചു വീണ രാജീവനെ മറ്റു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി വിച്ഛേദിച്ചാണ് ജോലി ചെയ്തതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇലക്ട്രിസിറ്റി ഓഫീസിലെ ഉന്നത ഉദ്യോഗസഥര്‍ അപകടം നടന്ന സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.
പരേതനായ റിട്ട. പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ കുഞ്ഞിരാമന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: അഭിനന്ദ്, ഋതുല്‍.
0 التعليقات: