കണ്ണൂര്‍; (2020 Feb 27, www.samakalikamvartha.comമലയാളികളുടെ പ്രിയ നായികാ സംവൃത സുനില്‍ വീണ്ടും അമ്മയായി. ആണ്‍ കുഞ്ഞിനെയാണ് സംവൃത ജന്‍മം നല്‍കിയിരിക്കുന്നത്. താരം തന്നെയാണ് താന്‍ രണ്ടാമതും അമ്മയായ സന്തോഷം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നല്‍കിയ പേര്. 'മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. രുദ്ര എന്നാണ് പേര്.ഫെബ്രുവരി 20 നാണ് രുദ്ര എന്ന് പേരിട്ടിരിക്കുന്ന മകന്‍ ജനിച്ചതെന്നും പോസ്റ്റില്‍ സംവൃത സൂചിപ്പിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു കാര്‍ട്ടൂണ്‍ ചിത്രമാണ് ഇന്‍സ്‌റാഗ്രാമില്‍ സംവൃത പങ്കുവെച്ചത്. പുഴ വക്കില്‍ നാല് പേരും ഒരുമിച്ചുള്ള ചിത്രമാണിത്. ചിത്രം കണ്ടതോടെ കുഞ്ഞ് വാവയുടെ ചിത്രം പങ്കുവെയ്ക്കണമെന്നും ആവശ്യപെടുന്നുണ്ട്.
0 التعليقات: