Thursday, 27 February 2020

നീലേശ്വരത്ത് വാഹനാപകടം; പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മരിച്ചു


നീലേശ്വരം:   (2020 Feb 27, www.samakalikamvartha.com) നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. പടന്നക്കാട് ആയുര്‍വേദ കോളേജിന് സമീപം താമസിക്കുന്ന പരേതനായ പത്മനാഭന്‍ രമണി ദമ്പതികളുടെ മകന്‍ ടി. ബിജു(32)വാണ് മരിച്ചത്. നെടുങ്കണ്ട ദേശീയ പാതയില്‍ ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്‌കൂട്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോയുടെ അടിയില്‍പ്പെട്ട ബിജുവിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണപ്പെട്ടു. സ്‌കൂട്ടി യാത്രക്കാരായ നീലേശ്വരം തൈക്കടപ്പുറത്തെ നാസര്‍ (34) ,മകന്‍ നജിഹാഫ് (8) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടന്നക്കാട് നെഹ്‌റു  കോളേജ് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് ബിജു.


SHARE THIS

Author:

0 التعليقات: