Wednesday, 26 February 2020

ശ്രീകണ്ഠാപുരം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി


ശ്രീകണ്ഠാപുരം: (2020 Feb 26, www.samakalikamvartha.com)പരിപ്പായി ആഡൂര്‍ക്കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീ കണ്ഠാപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി സന്ദീപി (17) ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും കുറച്ച് മാറി കുഴിയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് അനുജന്‍ സായൂജ്, സുഹൃത്തുക്കളായ അക്ഷയ്, സായന്ത് എന്നിവരോടൊപ്പം സന്ദീപ് പുഴയില്‍ കുളിക്കാന്‍ എത്തിയത്.
നീന്തുന്നതിനിടെ അഡൂര്‍ക്കടവ് ഭാഗത്തു വെച്ച് സന്ദീപ് മുങ്ങിത്താഴുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും കണ്ണൂരില്‍ നിന്നും തളിപ്പറമ്പില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയുമാണ് തിരച്ചില്‍ നടത്തിയത്. ശ്രീകണ്ഠാപുരം സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
പരിപ്പായില്‍ വാടക ക്വാര്‍ട്ടെസില്‍ താമസിക്കുന്ന എറണാകുളം സ്വദേശി സന്തോഷിന്റെയും ഇരിക്കൂര്‍ പെടിയങ്ങോട് സ്വദേശിനി കവിതയുടെയും മകനാണ്.


SHARE THIS

Author:

0 التعليقات: